
ജന്മസിദ്ധമായി ലഭിക്കുന്ന സൌന്ദര്യം സംരക്ഷിക്കുന്നതിനെക്കുറിച്ച് ആശങ്കപ്പെടാതെ ബ്യൂട്ടി പാര്‍ലറുകളെ ആശ്രയിക്കുന്നവരാണ് കൂടുതല്‍ പേരും. ചിലവ് ചുരുക്കി ചര്‍മ്മത്തിന് കൂടുതല്‍ സം രക്ഷണം നല്‍കുന്നതിനുള്ള ടിപ്സുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
ദിവസം 8 ഗ്ളാസ് വെള്ളം
ദിവസവും ചുരുങ്ങിയത് എട്ട് ഗ്ളാസ് വെള്ളമെങ്കിലും കുടിക്കുക.ധാരാളം വെള്ളം കുടിക്കുമ്പോള്‍ നിങ്ങളുടെ ശരീരം കൂടുതല്‍ ഉന്മേഷമാകും. വിയര്‍പ്പിലൂടെയും മറ്റും നഷ്ട്ടപ്പെടുന്ന ജലം തിരികെയെത്തുമ്പോള്‍ നിങ്ങളുടെ ശരീരം ക്ളീന്‍. ഇനി കാപ്പിയുടെയും ചായയുടെയും ആവശ്യമുണ്ടോ? അത്ര നിര്‍ബന്ധമാണെങ്കില്‍ ദിവസം ഒരു കട്ടന്‍ചായയാകാം.അതിനേക്കാള്‍ നല്ലതാണ് പഴങ്ങളുടെ ജ്യൂസ്.
ത്രഡിംഗിനായി 20രൂപ കളയണോ?
കണ്ണുകളും പുരികവും ഭംഗിയായാല്‍ മാത്രമേ സൌന്ദര്യം പൂര്‍ണ്ണമാകൂ. ത്രഡിംഗ് തന്നെയാണ് പുരികം ഭംഗിയാക്കാനുള്ള മാര്‍ഗ്ഗം. വൈദഗ്ധ്യമുള്ള ബ്യൂട്ടീഷ്യന്റെയടുത്ത് വേണം ത്രഡിംഗ് ചെയ്യാന്‍. അല്ലെങ്കില്‍ പുരികത്തിന് സമീപത്തുള്ള സ്കിന്‍ ചുക്കിചുളിഞ്ഞ്പോകും.സ്വന്തമായി വേദനയില്ലാതെയും പുരികം ഭംഗിയാക്കാവുന്നതാണ്. ആവണക്കെണ്ണയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് പുരികത്തിലും കണ്‍പീലികളിലും ഉഴിഞ്ഞാല്‍ രോമങ്ങള്‍ കൊഴിയുന്നത് ഒഴിവാകുകയും രോമങ്ങള്‍ക്ക് കട്ടിയും നിറവും വര്‍ധിക്കുകയും ചെയ്യും. പുരികത്തിന് ആകൃതിയൊപ്പിച്ച് വേണം ആവണക്കെണ്ണ പുരട്ടാന്‍. നിരതെറ്റിയ രോമങ്ങള്‍ കുറച്ചേയുള്ളുവെങ്കില്‍ ട്രീസര്‍ ഉപയോഗിച്ച് നീക്കം ചെയ്യാം.
ചര്‍മ്മം സംരക്ഷിക്കാം; ഈസിയായി
ഒരു ബീറ്റ്റൂട്ടെടുത്ത് ചെറിയ കഷ്ണങ്ങളാക്കി അര ച്ചെടുത്ത നീരിലേക്ക് അല്‍പം നാരാങ്ങാനീര് ചേര്‍ക്കുക. ഇതുപയോഗിച്ച് അഞ്ചുമിനിറ്റ് നേരം മുഖം നല്ലപോലെ മസ്സാജ് ചെയ്യൂ. മസ്സാജിങ് കഴിഞ്ഞ് പത്തുമിനിറ്റിനുശേഷം വീര്യം കുറഞ്ഞ സോപ്പോ ഫെയ്സ് വാഷോ ഉപയോഗിച്ച് മുഖം വൃത്തിയാക്കാം. മുഖത്തെ പേശികള്‍ കൂടുതല്‍ മൃദുലമാക്കാന്‍ ബീറ്റ്റൂട്ടിന്റെ നീരിന് കഴിയും.
മുള്‍ട്ടാണിമിട്ടി രണ്ട് ടീസ്പൂണ്‍ എടുത്ത് അതിലേക്ക് അല്‍പം പനിനീരും ( റോസ് വാട്ടര്‍) നാലോ അഞ്ചോ തുള്ളി പാലും ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കുക. ഈ കുഴമ്പ് മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് (15 മിനിറ്റ്) ഉണങ്ങികഴിഞ്ഞാല്‍ ചെറുചൂടുവെള്ളത്തില്‍ കഴുകികളയുക. മുഖം ആകര്‍ഷകമാക്കാനുള്ള എളുപ്പവിദ്യയാണിത്. ശ്രദ്ധിക്കേണ്ട മറ്റൊരുകാര്യം മുഖ ത്തിടുന്ന എന്ത് വസ്തുവും അത് ക്രീമോ ഫെയ ്സ്പാ യ്ക്കോ എന്തും ആകട്ടെ അത് കഴുത്തിലും കൂടി ഇടണം. അല്ലെങ്കില്‍ മുഖത്തിനും കഴുത്തിനും രണ്ട് നിറമാകും.
തേന്‍ ഉത്തമം
തേനില്‍ അല്‍പം വെള്ളം ചേര്‍ത്ത് ദിവസവും രാവിലെ കഴിക്കുക. നിങ്ങളുടെ ചര്‍മ്മം കൂടുതല്‍ തിളങ്ങുകയും മൃദുലമാകുകയും ചെയ്യും. ചെറുതേനില്‍ അല്‍പം നാരങ്ങാനീര് ചേര്‍ത്ത് മുഖത്തിടുക. അല്‍പസമയം കഴിഞ്ഞ് കഴുകികളയണം. മുള്‍ട്ടാണി മിട്ടി അല്‍പം എടുത്ത് അതിലേക്ക് തേന്‍ ചേര്‍ത്ത് കുഴമ്പാക്കിയും മുഖത്ത് പുരട്ടാം.
പാല്‍ ഒരു മോയിസ്ച്വറൈസര്‍
പാല്‍ നല്ലൊരു മോയിസ്ച്വറൈസറാണ്. കുറച്ച് പാല്‍ എടുത്ത് മുഖം നല്ലപോലെ മസാജ് ചെയ്തുനോക്കൂ. ചര്‍മ്മം മൃദുലമാകും. കാരറ്റ് അരച്ച് കുഴമ്പാക്കി ശരീരത്തില്‍ പുരട്ടി നന്നായി മസാജ് ചെയ്യുന്നതും നല്ലതാണ്.
ചൂടുവെള്ളത്തിലാണോ കുളി?
കുളിക്കാന്‍ ചൂടുവെള്ളം കഴിവതും ഒഴിവാക്കുക. അത് നിങ്ങളുടെ മൃദുലചര്‍മ്മങ്ങള്‍ നശിപ്പിക്കും. കുളിക്കാന്‍ അധികം തണുപ്പില്ലാത്ത വെള്ളം ഉപയോഗിക്കാം. ഡെഡ് സ്കിന്‍ പോയി നല്ല തിളങ്ങുന്ന ചര്‍മ്മം കൈവരാന്‍ തണുത്ത വെള്ളമാണ് നല്ലത്. നമ്മള്‍ മൊത്തത്തിലൊന്നു ഫ്രഷ് ആകും. ഇനി കുളി കഴി ഞ്ഞാല്‍ മുഖം ടൌവ്വല്‍ കൊണ്ട് അമര്‍ത്തിതുടക്കുന്ന പരിപാടിയുണ്ടോ? ഉണ്ടെങ്കില്‍ അതും ഒന്നു ഒഴിവാ ക്കിക്കോളൂ.
ബ്ളീച്ചിങും ഫേഷ്യലും വീട്ടില്‍ തന്നെ
മുഖത്തുള്ള ചെറിയ പാടുകള്‍ നിറവ്യത്യാസം എന്നിവ മാറ്റാനും നിറം വര്‍ധിപ്പിക്കാനും ബ്ളീച്ചിംഗ് സഹായിക്കും. വിപണിയില്‍ ലഭിക്കുന്ന കെമിക്കലുകള്‍ അടങ്ങിയ ക്രീം കൊണ്ട് ബ്ളീച്ച് ചെയ്യരുത്. ഏതു ചര്‍മ്മത്തിനും ഇണങ്ങുന്ന ബ്ളീച്ച് വളരെ ലളിതമായി നമുക്കുണ്ടാക്കാം.
ആദ്യം മുഖം നന്നായി കഴുകണം. കുറച്ച് ചന്ദനപ്പൊടിയും പയറുപൊടിയും ഒരു ടേബിള്‍ സ്പൂണ്‍ തേനും ആവശ്യത്തിന് വെള്ളവും ചേര്‍ത്ത് യോജിപ്പിച്ച് കണ്ണും പുരികവും ചുണ്ടും ഒഴിവാക്കി മുഖത്ത് പുരട്ടുക. 15-20 മിനിറ്റ് കഴിയുമ്പോള്‍ ഇളം ചൂട് വെള്ളത്തില്‍ മുക്കിയ തുണി കൊണ്ട് ഇത് മൃദുവായി തുടച്ചെടുക്കുക.
ഒരു ഗ്ളാസ് പാലിലേക്ക് അല്‍പം നാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. നാരങ്ങാനീര് ചേര്‍ക്കുന്ന സമയം പാല്‍ കുമിളകളായി പിരിയുന്നത് കാണാം. ഇങ്ങനെ പിരിഞ്ഞ് മാറുന്ന പാല്‍ മാറ്റിയെടുത്ത് ചര്‍മ്മം നന്നായി മസാജ് ചെയ്യുക. നല്ലൊരു നാച്വറല്‍ ബ്ളീച്ചാണിത്.
കുക്കുംബര്‍ നീരും തക്കാളി നീരും സമം ചേര്‍ത്ത് മുഖത്ത് പുരട്ടി 10 മിനിറ്റിന് ശേഷം കഴുകികളയുക. അതിനുശേഷം അല്‍പം കടുകെണ്ണകൊണ്ട് മസ്സാജ് ചെയ്യാവുന്നതാണ്. ബ്ളീച്ചിംഗ് ചെയ്തുകഴിഞ്ഞാല്‍ തീര്‍ച്ചയായും ഫെയ്സ് പായ്ക്ക് ഇടണം.
നാച്വറല്‍ ഫെയ്സ് പായ്ക്ക്
ചര്‍മത്തിന്റെ ആരോഗ്യവും തിളക്കവും യുവത്വവും നിലനിര്‍ത്താന്‍ ഉത്തമമായ സംരക്ഷണമാര്‍ഗമാണ് ഫേഷ്യല്‍. പുളിയുള്ള തൈരില്‍ മഞ്ഞള്‍പൊടി ചേര്‍ത്ത് കുഴച്ച് മുഖത്തും കഴുത്തിലും പുരട്ടി പത്ത് മിനിറ്റിന് ശേഷം കഴുകിക്കളയുക. എണ്ണമയമുള്ള ചര്‍മമുള്ളവര്‍ ഇത് ചെയ്ത ശേഷം മുഖം പയറ് പൊടി ഇട്ട് കഴുകണം. പയറുപൊടി, നാരങ്ങാനീര്, പഞ്ചസാര എന്നിവ ചേര്‍ത്ത് കഴുത്തില്‍ പുരട്ടി മസാജ് ചെയ്താല്‍ കഴുത്തിലെ കറുപ്പ് നിറം കുറയും. മുഖത്തെ നേര്‍ത്ത രോമങ്ങള്‍ കളയാന്‍ പാല്‍പ്പാടയും മഞ്ഞള്‍ പൊടിയും ചേര്‍ത്ത് രോമമുള്ളയിടത്ത് പുരട്ടി പാതി ഉണങ്ങുമ്പോള്‍ രോമം വളരുന്നതിന് എതിര്‍ ദിശയിലേക്ക് തിരുമ്മുക.
അനാവശ്യരോമങ്ങള്‍ ഇനി വേണ്ട
അനാവശ്യരോമങ്ങളെ എടുത്തുമാറ്റാം. പയര്‍ പൊടി, മഞ്ഞള്‍ പൊടി, പാല്‍ എന്നിവ പേസ്റ് രൂപത്തിലാക്കി കൈകാലുകളില്‍ പുരട്ടി പാതി ഉണങ്ങുമ്പോള്‍ വട്ടത്തില്‍ മസാജ് ചെയ്ത ശേഷം കഴുകി ക്കളയണം. ഇത് ആഴ്ചയില്‍ രണ്ട് തവണയെങ്കിലും ചെയ്യാം. വെളിച്ചെണ്ണയില്‍ മഞ്ഞള്‍ പൊടി കലക്കിയത് തേച്ച് കുളിക്കുന്നതും അനാവശ്യ രോമങ്ങളുടെ കട്ടിയും നിറവും കുറയാന്‍ സഹായിക്കും.

പഴങ്ങളും പച്ചക്കറികളും
പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും ധാരാളം കഴിക്കുക. പച്ചക്കറികള്‍ വേവിക്കാതെയോ പകുതിവേവിലോ കഴിക്കണം. കുക്കുംമ്പറിന്റെ നീരെടുത്ത് മുഖത്ത് പുരട്ടുക, ഇത് ശരീരത്തെ തണുപ്പിക്കും. ആട്ടിന്‍പാല്‍, വെണ്ണ, കാബേജ് തുടങ്ങിയവയില്‍ ധാരാളം ഫ്ളൂറിന്‍ അടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍ ഏതായാലും ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. റെഡ്മീറ്റ് പരമാവധി ഒഴിവാക്കുക.
ആത്മവിശ്വാസം നിറയും സൌന്ദര്യം
മുഖസൌന്ദര്യം മാത്രമല്ല നിങ്ങളുടെ വ്യക്തിത്വത്തെ നിര്‍ണ്ണയിക്കുന്നത്. നിങ്ങളുടെ നടപ്പ്, ഇരിപ്പ്, സംസാരം, പ്രവൃത്തികള്‍ എല്ലാം നിങ്ങളുടെ വ്യക്തിത്വമാണ്. ആദ്യം വേണ്ടത് എല്ലാവരിലേക്കും പോസിറ്റീവ് എനര്‍ജി നിറയ്ക്കുന്ന ചിരിയാണ്. അത് നിങ്ങളെ കാണുന്നവര്‍ക്ക് മുന്നില്‍ സുന്ദരിയാക്കുമെന്നതില്‍ സംശയമില്ല. പക്ഷെ ചിരി കൃത്രിമമാകരുത്. കാണുന്നവരോട് ഹൃദയം തുറന്ന് ചിരിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുടെ സ്ഥിതിയും സ്റാറ്റസും എന്ത് തന്നെയായാലും വ്യക്തിയെന്ന നിലയില്‍ എല്ലാവരെയും ബഹുമാനിക്കാന്‍ കഴിഞ്ഞാലേ ഹൃദയം തുറന്ന് ചിരിക്കാനാകൂ.
Ayyo ariyathe vannu pettatha pennungade beauty parlour aanennarinjilla .Ennalum kidakkatte oru new year Aasamsa.Happy new year.
ReplyDeletelook the titile. sundarikalum sundaranmaarum. i mean this blog to both male and female. if u think u r handsome, u too can join... ok
ReplyDeleteകൊളളാം.
ReplyDelete