Friday, December 31, 2010

10 Trendy makeup


വിവാഹാവസരങ്ങളിലായാലും മറ്റേത് പാര്‍ട്ടികള്‍ക്കായാലും സ്വയം മെയ്ക്കപ്പ് ചെയ്ത് ആളുകള്‍ക്കിടയില്‍ തിളങ്ങാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുന്നില്ലേ? അതിന് ചില ' ബ്യൂട്ടി' ട്രിക്കുകള്‍ ആദ്യമേ മനസ്സിലാക്കേണ്ടതുണ്ട്. ഒരു നല്ല ബ്യൂട്ടീഷ്യനെ സമീപിച്ച് വിദഗ്ദനിര്‍ദ്ദേശങ്ങള്‍ ചോദിച്ചറിയാം. കൂടാതെ മെയ്ക്കപ്പ് എന്ന കല എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ താഴെ കൊടുക്കുന്ന പത്ത് ട്രെന്റി മേയ്ക്കപ്പ് ടിപ്പുകള്‍ നിങ്ങളെ സഹായിക്കും.

1. ക്ളീന്‍ അപ്പ്
മെയ്ക്കപ്പിനു മുന്‍പ് മുഖം വൃത്തിയാക്കണം. അതിനായി മുഖം സോപ്പിട്ട് കഴുകുന്നത് ശരിയായ രീതിയല്ല. തണുത്ത വെള്ളത്തില്‍ മുഖം നനച്ച് പഞ്ഞിയില്‍ ക്ളെന്‍സിങ് മില്‍ക്ക് എടുത്ത് മുഖവും കഴുത്തും വൃത്തിയാക്കണം. അതിന് ശേഷം ടോണര്‍ കൊണ്ട് തുടയ്ക്കാം. മുഖത്തെ എണ്ണമയവും ചര്‍മ്മത്തിലെ അഴുക്കും പൂര്‍ണ്ണമായി നീക്കം ചെയ്യാന്‍ ഇതുകൊണ്ട് സാധിക്കും. ക്ളെന്‍സിങ് മില്‍ക്ക് 35 മുതല്‍ 260രൂപ വിലയിലും ടോണര്‍ 60 മുതല്‍ 300 രൂപ വിലയിലും ലഭിക്കും.

2. കണ്‍സീലര്‍
കണ്‍തടങ്ങളില്‍ കറുപ്പും മുഖത്ത് പാടുകളും അധികമുള്ളവര്‍ മാത്രം വളരെ നേര്‍ത്ത രീതിയില്‍ കണ്‍സീലര്‍ ഉപയോഗിച്ചാല്‍ മതിയാകും. അധികമായാല്‍ മേക്കപ്പ് പൂര്‍ത്തിയാകുമ്പോള്‍ കണ്‍സീലര്‍ ഉപയോഗിച്ചയിടത്തെ സ്കിന്‍ ടോണ്‍ മാറും. കണ്‍സീലര്‍ എങ്ങിനെ ഉപയോഗിക്കണം എന്ന് വിദഗ്ദയായ ഒരു ബ്യൂട്ടീഷ്യനോട് ചോദിച്ച് മനസ്സിലാക്കാം. 300-500 വിലയില്‍ കണ്‍സീലര്‍ ലഭിക്കും.

3. ഫൌണ്ടേഷന്‍
ഓരോരുത്തരുടെയും ചര്‍മ്മം വ്യത്യസ്തമാണ്. ചര്‍മ്മത്തിന്റെ നിറത്തിന് ചേരുന്നതാവണം ഫൌണ്ടേഷന്‍. നിറം ഉള്ളവര്‍ക്ക് ലൈറ്റ് ഷേയ്ഡുകളും നിറം കുറഞ്ഞവര്‍ക്ക് ഡാര്‍ക്ക് ഷെയ്ഡുകളുമാണ് നല്ലത്. ഫൌണ്ടേഷന്‍ ക്രീമായും ലിക്വിഡായും ലഭിക്കും. ചെറിയ അളവ് എടുത്ത് മുഖത്ത് തൊട്ടുവച്ച ശേഷം ചര്‍മ്മത്തില്‍ തേച്ച് പിടിപ്പിക്കണം. പുരികങ്ങളിലും കണ്ണുകളിലും ആകാതെ താഴെ നിന്ന് മുകളിലേക്ക് വേണം ഫൌണ്ടേഷന്‍ തേക്കാന്‍. 99-500 രൂപ വിലയില്‍ ഫൌണ്ടേഷന്‍ ലഭ്യമാണ്.

4. കോംപാക്ട് പൌഡര്‍
ഫൌണ്ടേഷന് ശേഷമാണ് കോംപാക് പൌഡറിന്റെ ഉപയോഗം. നിറം കുറഞ്ഞവര്‍ക്ക് നിങ്ങളുടെ ചര്‍മ്മത്തിന്റേതിനെക്കാള്‍ അല്പം ഇളം നിറത്തിലുള്ളതു വേണം ഉപയോഗിക്കാന്‍. നിറം തോന്നിക്കാന്‍ ഇത് സഹായിക്കും. നിറമുള്ളവര്‍ ചര്‍മ്മത്തിന്റെ അതേ നിറത്തിലുള്ളവ ഉപയോഗിച്ചാല്‍ മതിയാകും. എളുപ്പത്തില്‍ മേയ്ക്കപ്പ് ചെയ്യാനായിഫൌണ്ടേഷന്‍ അടങ്ങിയ കോംപാക്ട് ലഭിക്കും. ഇടുമ്പോള്‍ ഫൌണ്ടേഷന്‍ പോലെ ക്രീമി ആയിരിക്കുമെങ്കിലും അല്പം കഴിയുമ്പോഴേക്കും കോംപാക്ട് പോലെ മാറ്റ് ഫിനിഷ് ആയി മാറിക്കൊള്ളും. സാധാരണ കോംപാക്ടിന് 99-600 വിലവരുമ്പോള്‍ ഫൌണ്ടേഷനും കോംപാക്ടും ചേര്‍ന്നതിന് 300 രൂപയ്ക്ക് മുകളില്‍ വില വരും.

5. ഐബ്രോ ഫില്ലറും ഐബ്രോ ബ്രഷും
കട്ടിയുള്ള പുരികമുള്ളവര്‍ക്ക് ഐബ്രോ ഫില്ലര്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല. പുരികത്തിന് കട്ടി കുറവോ പാടുകളോ ഉണ്ടെങ്കില്‍ അവിടെ ആദ്യം ഐബ്രോ ഫില്ലര്‍ കൊണ്ട് ലൈറ്റായി ടച്ച് ചെയ്യണം. പിന്നീട് പുരികം ലൈറ്റ് ആയി ഷെയ്ഡ് ചെയ്യാം. ബ്ളാക്ക്, ബ്രൌണ്‍, ഗ്രീന്‍ ഷെയ്ഡുകളില്‍ ഐബ്രോ ഫില്ലര്‍ ലഭിക്കും. ഷെയ്ഡ് ചെയ്ത് കഴിഞ്ഞാല്‍ ഐബ്രോ ബ്രഷ് കൊണ്ട് പുരികം ഷെയ്പ് ചെയ്യുക. ഐബ്രോ ഫില്ലര്‍ 40-100 വിലയിലും ബ്രഷ് 20-60 വിലയിലും ലഭിക്കും.


6. ഐ ഷാഡോ
കണ്ണുകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ അത്യാവശ്യമാണ്. അതിന് ഐ ഷാഡോ അണിയാം. പാര്‍ട്ടി, കാഷ്വല്‍ തുടങ്ങിയ അവസരങ്ങള്‍ക്കായി വ്യത്യസ്ത നിറങ്ങളിലുള്ള ഐ ഷാഡോകള്‍ ലഭിക്കും. പിങ്ക്, ബ്രൌണ്‍ ഷെയ്ഡുകള്‍ എല്ലാ നിറക്കാര്‍ക്കും ചേരും.
ചര്‍മത്തിന്റെ നിറത്തിന് ചേരുന്ന ഷെയ്ഡ് തെരഞ്ഞെടുക്കണമെന്ന് മാത്രം. സാധാരണ ദിവസങ്ങളില്‍ ലൈറ്റ് നിറങ്ങളിലുള്ള ഐ ഷാഡോ ആയിരിക്കും നല്ലത്. ക്രീമി ആയും പൌഡര്‍ ആയും ഐ ഷാഡോ ലഭിക്കും. ക്രീമി ആയവയാണ് സാധാരണ ദിവസങ്ങള്‍ക്ക് നല്ലത്. ഒറ്റ ഷെയ്ഡ് ഇടുന്നതിനെക്കാളും കണ്‍പോളകളില്‍ കടുത്ത നിറത്തിലും പുരികത്തിനടുത്ത് ഇളം നിറത്തിലും ഇടുന്നത് ഭംഗി തരും. ഒറ്റ ഷെയ്ഡ് മാത്രമാണ് ഉപയോഗിക്കുന്നതെങ്കില്‍ കണ്‍പോളകളില്‍ മാത്രം ഇട്ടാല്‍ മതിയാകും. കണ്ണിന്റെ ആകൃതിക്കനുസരിച്ച് വേണം ഷെയ്ഡ് ചെയ്യാന്‍. 140-450 വരെ വിലയില്‍ ഐ ഷാഡോ ലഭിക്കും.

7. മസ്ക്കാര
എപ്പോഴും ഐലനറിന് മുന്‍പേ വേണം മസ്ക്കാര അണിയാന്‍. ബ്ളാക്ക്, ബ്രൌണ്‍, ഒലിവ് ഗ്രീന്‍, ബ്ളൂ നിറങ്ങളില്‍ മസ്ക്കാര ലഭിക്കും. ചര്‍മത്തിനും കണ്‍പീലികള്‍ക്കും ഇണങ്ങുന്ന നിറം ഉപയോഗിക്കാം. കറുപ്പിനെ അപേക്ഷിച്ച് നിറമുള്ള മസ്ക്കാരയ്ക്ക് വില കൂടും. കറുപ്പ് 175-199 വിലയില്‍ ലഭിക്കുമ്പോള്‍ നിറമുള്ളവയ്ക്ക് 200-500 രൂപ വില വരും.

8. ഐ പെന്‍സിലും ഐ ലൈനറും
കണ്ണിനടിയില്‍ ഐ പെന്‍സിലും മുകളില്‍ ഐ ലൈനറും എഴുതുന്നതായിരിക്കും ഭംഗി. ഐ ലൈനര്‍ കൊണ്ട് കണ്ണുകളുടെ ആകൃതി തന്നെ വ്യത്യാസപ്പെടുത്താനാകും. വാട്ടര്‍ പ്രൂഫ് ആയ ഐ ലൈനറുകള്‍ക്ക് വില താരതമ്യേന കൂടുതലായിരിക്കുമെങ്കിലും അവയായിരിക്കും മേക്കപ്പ് ദീര്‍ഘനേരം നിലനില്‍ക്കാന്‍ നല്ലത്. ഐ ലൈനര്‍ 30-200 രൂപ വിലയിലും ഐ പെന്‍സില്‍ 20- 150 വിലയിലും ലഭ്യമാണ്.

9. ലിപ്ലൈനറും ലിപ്സ്റിക്കും
ലിപ്ലൈനര്‍ കൊണ്ട് ചുണ്ടുകളുടെ ആകൃതി വ്യക്തമാക്കി വേണം ലിപ്സ്റിക് ഉപയോഗിക്കാന്‍. ലിപ്സ്റിക്കിന്റെ നിറത്തില്‍ തന്നെയുള്ള ഡാര്‍ക്ക് ഷെയ്ഡ് ലിപ് ലൈനറാണ് ഉപയോഗിക്കേണ്ടത്.
വലിയ ചുണ്ടുകളുള്ളവര്‍ ചുണ്ടുകളുടെ അതിരിന് അകത്തായി വേണം ലിപ് ലൈനര്‍ കൊണ്ട് ഷെയ്ഡ് ചെയ്യാന്‍. അപ്പോള്‍ ചുണ്ടുകളുടെ വലുപ്പം കുറവായി തോന്നും. ചെറിയ ചുണ്ടുള്ളവര്‍ ചുണ്ടുകളുടെ അതിരിന് തൊട്ട് പുറത്തായി ലിപ് ലൈനര്‍ കൊണ്ട് വരയ്ക്കണം. അല്പം ലിപ് ബാം പുരട്ടി ചുണ്ടുകളുടെ ഡ്രൈനസ് മാറ്റിയിട്ട് വേണം ലിപ്സ്റിക്ക് ഇടാന്‍. ലിപ്സ്റിക്ക് അണിഞ്ഞ ചുണ്ടുകള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ ലിപ് ഗ്ളോ ഉപയോഗിക്കാം. ലിപ് ലൈനര്‍ 20-200 രൂപ വിലയിലും ലിപ്സ്റിക്ക് 175-350 വിലയിലും ലഭിക്കും.

10. ബ്ളഷ്
എല്ലാ മെയ്ക്കപ്പിനും ഒടുവില്‍ കവിളുകളെ ഹൈലൈറ്റ് ചെയ്യാം. അതിന് ബ്ളഷ് ഉപയോഗിക്കാം. ലളിതമായ മെയ്ക്കപ്പിന് ബ്ളഷ് ഒഴിവാക്കുന്നതാണ് നല്ലത്. മുഖാകൃതി കണക്കാക്കി വേണം കവിളില്‍ ബ്ളഷ് ഇടാന്‍. മുഖത്തിന് തുടുപ്പ് തോന്നിപ്പിക്കാന്‍ ഇത് സഹായിക്കും. നന്നായി വെളുത്തവര്‍ക്ക് ലൈറ്റ് പിങ്കും അല്ലാത്തവര്‍ക്കും ബ്രൌണും ആയിരിക്കും ചേരുക. 100-250 ആയിരിക്കും ബ്ളഷിന്റെ വില.

No comments:

Post a Comment