
കാലാവസ്ഥയും ശരീരാവസ്ഥകളും നോക്കി യോജിച്ച മേക്കപ്പുകള്‍ തിരഞ്ഞെടുക്കുന്നതുപോലെ തന്നെ ചര്‍മ്മത്തിന് യോജിച്ച മേക്കപ്പുകളാണ് അവയെന്ന് ഉറപ്പു വരുത്തേണ്ടതും അത്യാവശ്യമാണ്. പാര്‍ശ്വഫലങ്ങളില്ലാത്ത പ്രകൃതിദത്തമായ മിനറല്‍ മേക്കപ്പിനെ പരിചയപ്പെടാം.
എന്താണ് മിനറല്‍ മേക്കപ്പ്?
സൌന്ദര്യ സങ്കല്‍പ്പങ്ങളില്‍ പുതിയ പരീക്ഷണമാണ് മിനറല്‍ മേക്കപ്പ്. അയണ്‍, സിങ്ക്, ടൈറ്റാനിയം തുടങ്ങിയ പ്രകൃതിദത്തമായ ധാതുക്കള്‍ ചേര്‍ത്തുള്ള മേക്കപ്പാണിത്. പല വര്‍ണ്ണത്തിലുള്ള പൊടികള്‍ ഉപയോഗിച്ചുള്ള മേക്കപ്പാണ് മിനറല്‍ മേക്കപ്പ്. കൃത്യമായ പൂര്‍ണ്ണതയാണ് ഈ മേക്കപ്പിന്റെ പ്രധാന സവിശേഷത. നമ്മുടെ നാട്ടില്‍ ഇപ്പോഴാണിത് പ്രചാരത്തിലെത്തിയതെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ ഈജിപ്റ്റില്‍ നിലനിന്നിരുന്ന ഒന്നാണ് മിനറല്‍ മേക്കപ്പ്. ഇന്ത്യന്‍ ശാസ്ത്രീയ നൃത്തത്തിനും മറ്റും പ്രധാനമായി ചെയ്യുന്ന മേക്കപ്പും ഇതുതന്നെ. സ്ത്രീകള്‍ കണ്ണെഴുതാനുപയോഗിക്കുന്ന കാജലും മിനറല്‍ മേക്കപ്പിന്റെ വിഭാഗത്തില്‍ പ്പെടുന്നതാണ്. മൊറോക്കോ കൂടാതെ അറബ് രാജ്യങ്ങളിലും സ്ഥിരമായി ഉപയോഗിച്ചു വരുന്ന ഒന്നാണ് മിനറല്‍ ഫൌണ്ടേഷന്‍.
കനം കുറഞ്ഞതും തിളക്കമില്ലാത്തതുമായ പലവര്‍ണ്ണ പൊടികളായാണ് മിനറല്‍ മേക്കപ്പ് ലഭിക്കുക. ധാതുക്കള്‍ അടങ്ങിയതിനാല്‍ എല്ലാത്തരം ചര്‍മ്മക്കാര്‍ക്കും ഉപയോഗിക്കാവുന്നതാണ് മിനറല്‍ മേക്കപ്പ്. ദിവസം മുഴുവന്‍ പുതുമയോടെ ഉന്മേഷം നിലനിര്‍ത്താന്‍ ഇതു വഴി കഴിയും. വ്യത്യസ്ത സുഗന്ധത്തില്‍ ഇവ വിപണിയില്‍ ലഭ്യമാണ്. സണ്‍സ്ക്രീന്‍, കണ്‍സീലര്‍, ബേസ്, ഫൌണ്ടേഷന്‍ എന്നിവയെല്ലാം ഒന്നിച്ചടങ്ങിയ മേക്കപ്പാണിത്. സമയവും പണവും ലാഭിക്കുന്നതിനോടൊപ്പം ചര്‍മ്മത്തിന് വ്യത്യസ്ത ലുക്കും നല്‍കുന്നു.
കെമിക്കലുകളില്ലാത്ത പ്രകൃതിദത്തമായ മേക്കപ്പാണ് മിനറല്‍ മേക്കപ്പ്. ഇത് വളരെ ലളിതവും കനമില്ലാത്തതുമായതുകൊണ്ട് ഹെവി മേക്കപ്പ് ചെയ്തതായി തോന്നുകയുമില്ല. കൂടാതെ ചര്‍മ്മ സംരക്ഷണത്തിനായി ഇതില്‍ വിറ്റാമിന്‍ എ, ഇ മുതലായവയും അടങ്ങിയിട്ടുണ്ട്. സുഷിരങ്ങളെ അടയ്ക്കാതെ ചര്‍മ്മത്തെ ശ്വസിക്കാന്‍ സഹായിക്കുന്ന മേക്കപ്പാണ് മിനറല്‍ മേക്കപ്പ്. ചര്‍മ്മത്തിന് തടിപ്പോ അലര്‍ജിയോ ഉള്ളവര്‍ക്ക് ഈ മേക്കപ്പുകൊണ്ട് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകില്ല. സുര്യാഘാതത്തില്‍ നിന്നും ഇവ നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യും.
മിനറല്‍ മേക്കപ്പിന്റെ കൂടെ ടാല്‍ക്കം പൌഡര്‍, പെര്‍ഫ്യൂമോ ഡൈയോ അടങ്ങിയ ലിപ്സ്റിക്ക് എന്നിവ ഉപയോഗിക്കരുത്. ഏത് മേക്കപ്പ് ഉപയോഗിച്ചാലും ഉറങ്ങുന്നതിനു മുമ്പ് മുഖം കഴുകി വൃത്തിയാക്കുകയും വേണം.
മിനറല്‍ മേക്കപ്പില്‍ അടങ്ങിയിരിക്കുന്ന ധാതുക്കള്‍
ലാവന്റര്‍ - ചര്‍മ്മകോശങ്ങളെ പുനര്‍ജീവിപ്പിക്കുന്നു.
ചന്ദനം - അലര്‍ജി മാറ്റാന്‍ സഹായിക്കുകയും വാര്‍ദ്ധക്യത്തെ ചെറുത്ത് നിത്യയൌവ്വനം ഉറപ്പാക്കുകയും ചെയ്യുന്നു.
ജെറാനിയം - ചര്‍മ്മത്തെ മൃദുവാക്കി ഉന്മേഷം നല്‍കുന്നു.
ഇലാങ്ങ് ഇലാങ്ങ് - അധികമുള്ള എണ്ണമയം മാറ്റി ചര്‍മ്മത്തെ മൃദുവാക്കുന്നു.
പേച്ചൌളി - തൊക്കിനുള്ളിലെ രക്തപ്രവാഹത്തെ ക്രമപ്പെടുത്തുന്നു.
സെഡര്‍വുഡ് - കുരുക്കളും പാടുകളും അകറ്റി മുഖം സുന്ദരമാക്കുന്നു.
പാല്‍മറോസ - ചര്‍മ്മത്തെ മിനുസമുള്ളതാക്കി വാര്‍ദ്ധക്യത്തെ അകറ്റുന്നു.
ഗ്രീന്‍ ടി സത്ത് - ഇതിലെ ആന്റി ഓക്സിഡന്‍സ് കണ്ണിനടിയിലെ കറുപ്പ് നിറമകറ്റാന്‍ സഹായിക്കുന്നു..
ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പേ മിനറല്‍ മേക്കപ്പ് ഉത്പാദിപ്പിക്കുന്ന കമ്പനികള്‍ നിലവിലുണ്ടെങ്കിലും വളരെ തുച്ഛമായ വിലയ്ക്കാണ് ഇവ വിറ്റഴിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇന്നിതിന് വിപണിയില്‍ ആവശ്യമേറെയാണ്. ചര്‍മ്മത്തിന് തിളക്കവും നാച്വറല്‍ ലുക്കും കിട്ടും. ഏറെ നേരം നിലനില്‍ക്കുമെന്ന പ്രത്യേകതയും ഈ മേക്കപ്പിനുണ്ട്.

ഉപയോഗിക്കുന്ന രീതി
1. മേക്കപ്പിന് തയ്യാറാവാന്‍ ചില മുന്‍കരുതലുകള്‍ അത്യാവശ്യമാണ്. ആദ്യം ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകണം. മുഖത്തെ എണ്ണമയം പൂര്‍ണ്ണമായി കഴുകിക്കളഞ്ഞ് വേണം മേക്കപ്പ് ഉപയോഗിക്കാന്‍. നനവ് മാറിയതിന് ശേഷം ലോഷന്‍ പുരട്ടി പത്ത് മിനിറ്റ് ഇരിക്കുക. അധികം എണ്ണമയമുള്ള ചര്‍മ്മമാണെങ്കില്‍ മേക്കപ്പ് പെട്ടെന്ന് ഇളകി പോകാന്‍ സാധ്യതയുണ്ട്.
2. കുറച്ച് മിനറല്‍ ഫൌണ്ടേഷന്‍ ഒരു പാത്രത്തില്‍ എടുത്തതിന് ശേഷം ഉപയോഗിക്കുക. ഫൌണ്ടേഷന്‍ അധികമാകാതിരിക്കാന്‍ ഇത് സഹായിക്കും. ആവശ്യമെങ്കില്‍ ഒരു ലെയര്‍ കൂടി ഇടാം.
3. ഐലൈനര്‍ ഇട്ട ശേഷം കബൂക്കി ബ്ളഷ് കൊണ്ട് കവിളുകളില്‍ തൂവിക്കിടക്കുന്ന പൊടി നീക്കം ചെയ്യണം. ബ്രഷ് ഫൌണ്ടേഷനില്‍ മുക്കി മുഖത്ത് വട്ടത്തില്‍ തട്ടാന്‍ മറക്കരുത്.
4. ഫൌണ്ടേഷന്‍ എല്ലായിടത്തും ഒരുപോലെ ആവാന്‍ ശ്രദ്ധിക്കണം. ഫൌണ്ടേഷനില്‍ വിരല്‍ മുക്കി കണ്ണിനു താഴെ അമര്‍ത്തിക്കൊടുക്കുന്നത് അവിടെ മാത്രം വേറിട്ട നിറം ഉണ്ടാകാതിരിക്കാന്‍ സഹായിക്കും.
5. ഇനി ഒരു സെറ്റിങ്ങ് പൌഡര്‍ കൊണ്ട് ഫൌണ്ടേഷന്‍ ഇട്ടതു പോലെ അതിനു മുകളില്‍ ഇടണം (ചിലപ്പോള്‍ മിനറല്‍ മേക്കപ്പ് കിറ്റില്‍ തന്നെ അത്തരം സെറ്റിങ്ങ് പൌഡറും ലഭിക്കും). മേക്കപ്പ് പെട്ടെന്ന് ഇളകി പോകാന്‍ സാധ്യതയുള്ളവര്‍ നിര്‍ബന്ധമായും സെറ്റിങ്ങ് പൌഡര്‍ ഉപയോഗിക്കണം.
മിനറല്‍ സ്റാര്‍ട്ടര്‍ കിറ്റ്
സെറ്റിങ്ങ് പൌഡര്‍
ഫൌണ്ടേഷന്‍
ബ്ളഷ്
ഐലൈനര്‍
ഐഷാഡോ
മസ്ക്കാര
കബൂക്കി ബ്രഷ്
ലിപ്സ്റിക്
No comments:
Post a Comment